Rishiraj Singh to retire<br />സർവീസിൽ നിന്ന് വിരമിക്കുന്ന ജയിൽമേധാവി ഋഷിരാജ് സിംഗ് പേരൂർക്കട എസ്എപി ക്യാമ്പിൽ നടന്ന ചടങ്ങിൽ വിടവാങ്ങൽ പ്രസംഗം നടത്തി. ചടങ്ങിന് മുന്നോടിയായി നടന്ന വിടവാങ്ങൽ പരേഡിൽ അദ്ദേഹം അഭിവാദ്യം സ്വീകരിച്ചു.1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ ഋഷിരാജ്സിംഗ് 36 വർഷത്തെ സർവീസിനൊടുവിലാണ് വിരമിക്കുന്നത്. 24-ാം വയസ്സിലാണ് അദ്ദേഹം ഐപിഎസ് ഉദ്യോഗസ്ഥനായി കേരളത്തിലെത്തുന്നത്. വിടവാങ്ങൽ പരേഡിന് ഭാര്യയോടൊപ്പമാണ് ഋഷിരാജ് സിംഗ് പങ്കെടുക്കാനെത്തിയത് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്, എക്സൈസ് കമ്മീഷണർ എസ്.അനന്തകൃഷ്ണൻ,എഡിജിപിമാരായ മനോജ് എബ്രഹാം,വിജയ് സാഖറെ,ഐ ജി യും തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണറുമായ ബൽറാം കുമാർ ഉപാധ്യായ, ആംഡ് പൊലീസ് ബറ്റാലിയൻ ഡിഐജി പി പ്രകാശ് തുടങ്ങിയ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ചടങ്ങിൽ പങ്കെടുത്തു.
